Wednesday, December 7, 2011

ദുരന്തഭീതി...!!!

മുല്ലപ്പെരിയര്‍ വിഷയത്തില്‍ ആരാണ് ജനങ്ങള്‍ക്കൊപ്പം?
ജനങ്ങളുടെ രക്ഷയാണോ, ഉദ്യോഗസ്ഥരുടെ രക്ഷയാണോ പ്രധാനം?
...ദുരന്തഭീതിയില്‍ ജനങ്ങള്‍ തെരുവിലാണ്
മുകളില്‍ ആകാശവും താഴെ എപ്പോള്‍ വേണമെങ്കിലും ഒളിച്ചു പോകാവുന്ന ഭൂമിയും..

Monday, December 5, 2011

മഞ്ഞ്‌ , തണുപ്പ്, മരവിപ്പ് ....ശരീരവും, മനസ്സും
ഒരു വലിയ മാറ്റം വേണം....പക്ഷെ എനിക്ക് ചുറ്റും നിശ്ചലം !!!

Thursday, December 1, 2011

മുല്ലപ്പെരിയാര്‍ - fear, anciety...and what not?


കുറേകാലത്തിനു ശേഷം ബ്ലോഗ്‌ തുറന്നു ...പഴയ പോസ്ടുകള്‍ ഡിലീറ്റ് ചെയ്തു...കുറച്ചു കൂടെ ആത്മാര്‍ഥമായി എഴുതണം എന്ന് തോന്നി... മുല്ലപെരിയാര്‍ ആണ് ഇപ്പോള്‍ - ടോക്ക് ഓഫ് ദി ടൌണ്‍. അണക്കെട്ടിന്റെ ദുര്‍ബലമായ അവസ്ഥയെക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഗ്രൂപ്കള്‍ സൃഷ്ടിക്കുന്ന ഒരു തരാം ഭ്രാന്തമായ അവസ്ഥ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...2007 ല്‍ ഞാന്‍ മുല്ലപെരിയാര്‍ സന്ദര്‍ശിച്ചിരുന്നു അന്ന് ജലനിരപ്പ്‌ 140 അടി ആയിരുന്നു... ക്യാമറയും കൈയിലേന്തി ഞങ്ങള്‍ ആളുകളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പലര്‍ക്കും പുച്ഛം, " "ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞങ്ങള്‍ ഇങ്ങനെ ജീവിച്ചോട്ടെ, tv യില്‍ കാണിച്ചിട്ട് എന്തു നേടാനാ ? ഒരു നേതാക്കന്‍ മാരും ഇവിടെ തിരിഞ്ഞു നോക്കില്ല ..." ഇങ്ങനെ പോകുന്നു അവരുടെ പരിദേവനങ്ങള്‍... അവര്‍ക്കൊപ്പം എനിക്കും ചോദിയ്ക്കാന്‍ ഉള്ളത്, എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? എപ്പോള്‍? എത്ര കാലം ജനങ്ങളുടെ ജീവന്‍ വച്ച് പന്താടും?...