Thursday, February 2, 2012

Tranquebar അഥവാ തരംഗം പാടി

വളരെ നാളത്തെ ഒരു ആഗ്രഹം ഇന്ന് നടന്നു... tranquebar ല്‍ വര്‍ക്ക്‌ ചെയ്തിരുന്ന അല്ലെങ്കില്‍ tranquebar നെ മനസിലാക്കിയ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുക .
tranquebar എന്താണ് എവിടെ ആണ് എന്നൊക്കെ നിങ്ങള്ക്ക് സംശയം ഉണ്ടോ..? ഞാന്‍ പറഞ്ഞ കഥ ഒരു വീഡിയോ രൂപതില്‍നിങ്ങള്‍ക്ക് കാണാം...

http://www.video.marinebiztv.com/videos.php?video=Nzg2&key=search&k=dHJhbnF1ZWJhciB0aGUgc2luZ2luZyB3YXZlcw==

ഇതിനു 2parts ഉണ്ട് ...

Sunday, January 29, 2012

മുഖംമൂടികള്‍...


ചുറ്റും മുഖം മൂടികള്‍...
ഞാനും ഒരു മുഖം മൂടി വാങ്ങി...
പക്ഷെ ,
മുഖത്തിന്‌ ചേരുന്നില്ല, മുഖം വലിഞ്ഞു മുറുകുന്നു..മനസ്സും...
വലിച്ചെറിഞ്ഞു...
എനിക്ക് വേണ്ട
ആ മുഖം മൂടി...
എനിക്ക് ഞാനാവണം ...!!!

Monday, January 23, 2012

അഴീക്കോട് പോയി ....ഒരു തീരാ നഷ്ടം


അഴീകോടിന്റെ വിയോഗം..ഒരു വലിയ നഷ്ടമായി ....
മനസ്സില്‍ ഒരു ശൂന്യത
കേരളത്തിന്റെ ശബ്ദം നിലച്ചു !
വേര്‍പാട്‌ ....വ്യഥ....
ശേഷിക്കുന്നവര്‍.....???

Wednesday, December 7, 2011

ദുരന്തഭീതി...!!!

മുല്ലപ്പെരിയര്‍ വിഷയത്തില്‍ ആരാണ് ജനങ്ങള്‍ക്കൊപ്പം?
ജനങ്ങളുടെ രക്ഷയാണോ, ഉദ്യോഗസ്ഥരുടെ രക്ഷയാണോ പ്രധാനം?
...ദുരന്തഭീതിയില്‍ ജനങ്ങള്‍ തെരുവിലാണ്
മുകളില്‍ ആകാശവും താഴെ എപ്പോള്‍ വേണമെങ്കിലും ഒളിച്ചു പോകാവുന്ന ഭൂമിയും..

Monday, December 5, 2011

മഞ്ഞ്‌ , തണുപ്പ്, മരവിപ്പ് ....ശരീരവും, മനസ്സും
ഒരു വലിയ മാറ്റം വേണം....പക്ഷെ എനിക്ക് ചുറ്റും നിശ്ചലം !!!

Thursday, December 1, 2011

മുല്ലപ്പെരിയാര്‍ - fear, anciety...and what not?


കുറേകാലത്തിനു ശേഷം ബ്ലോഗ്‌ തുറന്നു ...പഴയ പോസ്ടുകള്‍ ഡിലീറ്റ് ചെയ്തു...കുറച്ചു കൂടെ ആത്മാര്‍ഥമായി എഴുതണം എന്ന് തോന്നി... മുല്ലപെരിയാര്‍ ആണ് ഇപ്പോള്‍ - ടോക്ക് ഓഫ് ദി ടൌണ്‍. അണക്കെട്ടിന്റെ ദുര്‍ബലമായ അവസ്ഥയെക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഗ്രൂപ്കള്‍ സൃഷ്ടിക്കുന്ന ഒരു തരാം ഭ്രാന്തമായ അവസ്ഥ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...2007 ല്‍ ഞാന്‍ മുല്ലപെരിയാര്‍ സന്ദര്‍ശിച്ചിരുന്നു അന്ന് ജലനിരപ്പ്‌ 140 അടി ആയിരുന്നു... ക്യാമറയും കൈയിലേന്തി ഞങ്ങള്‍ ആളുകളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പലര്‍ക്കും പുച്ഛം, " "ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞങ്ങള്‍ ഇങ്ങനെ ജീവിച്ചോട്ടെ, tv യില്‍ കാണിച്ചിട്ട് എന്തു നേടാനാ ? ഒരു നേതാക്കന്‍ മാരും ഇവിടെ തിരിഞ്ഞു നോക്കില്ല ..." ഇങ്ങനെ പോകുന്നു അവരുടെ പരിദേവനങ്ങള്‍... അവര്‍ക്കൊപ്പം എനിക്കും ചോദിയ്ക്കാന്‍ ഉള്ളത്, എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? എപ്പോള്‍? എത്ര കാലം ജനങ്ങളുടെ ജീവന്‍ വച്ച് പന്താടും?...

Thursday, October 16, 2008

Welcome!!!

Friends...

I celebrate the place in you where we are all one.....

"This world is open for you come and share the life and thought...let us make the life live!!!"