Thursday, December 1, 2011

മുല്ലപ്പെരിയാര്‍ - fear, anciety...and what not?


കുറേകാലത്തിനു ശേഷം ബ്ലോഗ്‌ തുറന്നു ...പഴയ പോസ്ടുകള്‍ ഡിലീറ്റ് ചെയ്തു...കുറച്ചു കൂടെ ആത്മാര്‍ഥമായി എഴുതണം എന്ന് തോന്നി... മുല്ലപെരിയാര്‍ ആണ് ഇപ്പോള്‍ - ടോക്ക് ഓഫ് ദി ടൌണ്‍. അണക്കെട്ടിന്റെ ദുര്‍ബലമായ അവസ്ഥയെക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഗ്രൂപ്കള്‍ സൃഷ്ടിക്കുന്ന ഒരു തരാം ഭ്രാന്തമായ അവസ്ഥ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...2007 ല്‍ ഞാന്‍ മുല്ലപെരിയാര്‍ സന്ദര്‍ശിച്ചിരുന്നു അന്ന് ജലനിരപ്പ്‌ 140 അടി ആയിരുന്നു... ക്യാമറയും കൈയിലേന്തി ഞങ്ങള്‍ ആളുകളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പലര്‍ക്കും പുച്ഛം, " "ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്? ഞങ്ങള്‍ ഇങ്ങനെ ജീവിച്ചോട്ടെ, tv യില്‍ കാണിച്ചിട്ട് എന്തു നേടാനാ ? ഒരു നേതാക്കന്‍ മാരും ഇവിടെ തിരിഞ്ഞു നോക്കില്ല ..." ഇങ്ങനെ പോകുന്നു അവരുടെ പരിദേവനങ്ങള്‍... അവര്‍ക്കൊപ്പം എനിക്കും ചോദിയ്ക്കാന്‍ ഉള്ളത്, എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? എപ്പോള്‍? എത്ര കാലം ജനങ്ങളുടെ ജീവന്‍ വച്ച് പന്താടും?...

3 comments:

Rajeesh V said...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പെട്ടെന്നുത്തരം കിട്ടാത്ത ഒരു ചോദ്യം . കുറെ അധികം സാദ്ധ്യതകള്‍ പറയാവുന്ന ഒരു വിഷയം . എല്ലാവര്ക്കും വര്‍ഷങ്ങളായി വായിച്ചും കെട്ടും അറിയാവുന്ന സാധ്യതകള്‍ , ചര്‍ച്ചകള്‍ , ആരോപണങ്ങള്‍. എന്നിരുന്നാലും ഇപ്പോഴത്തെ പ്രത്യേക അവസ്ഥയില്‍ ചര്‍ച്ചകള്‍ ചെയ്യ്തു സമയം കളയാതെ തമിഴ്നാട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കി മുല്ലപെരിയാര്‍ ജല നിരപ്പ് 120 അടിയില്‍ താഴെ നിര്‍ത്തുക. പിന്നെ ഇടുക്കിയിലെ ജല നിരപ്പ് മുല്ലപെരിയാര്‍ വെള്ളം കൂടി ഒഴുകിയെതിയാലും നിറയാത്ത അത്ര താഴ്ത്തുക (നമ്മള്‍ ഇരുട്ടത്ത്‌ ഇരുന്നാലും ലക്ഷക്കണക്കിന്‌ ആള്‍ക്കാരുടെ ജീവനല്ലേ വലുത് ). ഇത് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

Jeeva - The Life said...

thanks rajeesh....for the comment. we all want an amicable solution..can't play with the life of the people....and we all know TN is very much close to us, we can't struggle with the poepleon the issue of WATER...WE ALL HOPE SOMETHING GOOD WILL COME UP

Sruthy V H said...

Even if we have a solution we wont go for it ..and will simply waste our time by waiting for decisions from authorities . Hope till then Dam can maintain its strength and it wont burst washing away the life of many people ...