ഇന്നലത്തെ മഴയില്‍ കുതിര്‍ന്ന റോഡും , പിന്നെ വഴിയുടെ ഇരു കരകളിലും കൊയ്യാറായി നില്ക്കുന്ന നെല്‍ വയലുകളും മനസ്സ് കുളിര്പിച്ചു....വേനലിന്റെ ചൂട് ഭൂമിയിലേക്കിറങ്ങി വരാന്‍ ഒന്ന് മടിക്കുന്നുണ്ടാല്ലേ? ട്രെയിന്‍ സമയം കഴിഞ്ഞു പോയതിനാല്‍ ഇന്നത്തെ യാത്ര ബസ്സില്‍ ആകാം എന്ന് കരുതി...കുമരകം എറണാകുളം യാത്ര എന്നെ ഒട്ടും മടുപ്പിക്കില്ല..ഗ്രാമീണത ഏറെ മാറിയിട്ടുണ്ടെങ്കിലും രാവിലെ നാട്ടിന് പുറങ്ങളില്‍ നടക്കുന്ന ചില കാഴ്ചകള്‍ മനസ്സിന് സന്തോഷം നല്‍കും....പുഴയം, വള്ളവും , വയലും, മീനും, കള്ളും, കള്ളുഷാപ്പും അങ്ങനെ കുമരകത്തിന്റെ സ്വന്തം കാഴ്ചകള്‍ ...കരിമീന്‍ മീന്‍ കച്ചവടം അത്ര പോര, മാര്‍ച്ച് ഏപ്രില്‍ മാസം ആണ് കരിമീന്റെ കൊയ്ത്തു കാലം ...കാലം മാറിയില്ലേ...!! പക്ഷെ എന്റെ അച്ഛന് തകൃതിയായി കരിമീന്‍ പിടിക്കാന്‍ പോകാറുണ്ട്...മീന്‍ കിട്ടിയാല്‍ സുഹൃത്തുക്കളെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വിളിക്കാന്‍ വളരെ ഉത്സാഹം ആണ്...വിദേശീയര്‍ എന്തുകൊണ്ടാണ് കുമരകം ഇഷ്ടപ്പെടുന്നത് ആലോചിച്ചു... ഈ ഗ്രാമത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ ആകാം.. റിസോര്‍ട്ട് സംസ്കാരം ഗ്രാമത്തിന്റെ മാറിനെ കീറി മുറിച്ചു നടക്കുന്നു...സീസണ് മങ്ങിയിരിക്കുന്നു അതുകൊണ്ടാവാം ഹൌസ് ബോട്ടുകള്‍ പലതും തീരത്ത് കെട്ടിയിട്ടിരിക്കുന്നു.. ...വിദേശീയരെ മുന്‍ നിര്തി antique വസ്തുക്കള്‍ നിറത്തിന്റെ വശങ്ങള് കൈയടക്കിയിരിക്കുന്നു... പക്ഷെ വിദേശീയര്‍ ആരും കണ്ണില്‍ പെട്ടില്ല...പഴയ വീടുകള്‍ പലതും പൊളിച്ചു മാറ്റുകയോ പൂമുഖം കോടി പിടിപിക്കുകയോ ചെയ്തിരിക്കുന്നു...ഗ്രാമത്തിന്റെ കച്ചവട സാധ്യതകള്‍ ഇവിടത്തെ ആളുകള്‍ മനസ്സിലക്കിയിരുക്കുന്നു... കുമരകവും അങ്ങനെ ആഗോള ഗ്രാമത്തിന്റെ ഭാഗമാകുന്നു...
“Everyone who has taken a shower has had an idea. It’s the person who gets out of the shower, dries off, and does something about it that makes a difference”
Thursday, April 26, 2012
Thursday, April 19, 2012
ഇന്ന് എന്റെ ട്രെയിന്‍ യാത്രയില്‍
യദ്രിശ്ചികമായി ഒരാളെ പരിചയപെട്ടു...പാറശാലക്കാരന് ആയ ഒരു
പള്ളീലച്ചന് രാവിലെ ത്രിവനതപുറത്തു
നിന്ന് ട്രെയിനില്‍ കയറി, .ളോഹ
ഉപേക്ഷിച്ച്, കഷി അധ്വാനിക്കുന്ന
വര്‍ഗ്ഗത്തിന്റെ
പ്രതിനിധിയായി,രാഷ്ട്ര ദീപിക പത്രവും
ലോട്ടറിയും വിറ്റു ദിവസം 1000 രൂപ സമ്പാദിക്കുന്നു
..തന് മഹാ
അഹങ്ഗാരിയും ആരെയും വകവേക്കതവനും ആണെന്ന്
സ്വയം പ്രഖ്യാപിച്ചു, ആകാശത്തിനു താഴെയുള്ള എന്തിനെ
കുറിച്ചും ആധികാരികമായി സംസാരിച്ചു. .. താന്‍
ആളില്‍ കുറിയവന് ആനെകിലും മഹാ
ശക്തന് ആണെന്നും, എന്തിനു
സാക്ഷാല്‍ " ശക്തന് " തന്റെ classmate ആണെന്നും എല്ലാം ഇദ്ദേഹം
പറഞ്ഞു ...തന്റെ കായ
ബലത്തിന് കാരണം വീട്ടില്‍
സുലഭമായി കൃഷിചെയ്യുന്ന നടന്
പച്ചക്കറി തന്നെ ...വൈദ്യവും അറിയാം...
അക്രമം കണ്ടാല്‍ കൈയും
കെട്ടി നോക്കി നില്കില്ല...ബിഷപ്പ്
നെ വരെ വെല്ലു
വിളിച്ചിട്ടുണ്ട്...അങ്ങനെ ഒരു നാളാണ്
കുപ്പായം ഊരി എറിഞ്ഞത്...ചുറ്റുമുള്ള യാത്രക്കാരെ രസിപ്പിക്കാന്‍ ശ്രമിക്കുന്നു, ചിലര്‍ ഒപ്പം ചേര്‍ന്ന്
സംസാരിച്ചു, സംഗതി വഷളാകും എന്ന്
കരുതി ചിലര്‍ പത്രങ്ങളില്‍ തല പൂഴ്ത്തി,
ചിലര്‍ മൊബൈല്‍ ഫോണില്‍
കളിച്ചു....സംഗതി മനസിലാക്കിയ അയാള്‍ അവരെ ഉന്നം
വച്ച് താമസകള് പറയാന്‍ തുടങ്ങി..ഇടയ്ക്കു
ആസ്വദിച്ചു ഒന്ന് ചിരിചെന്കിലം അല്പം
ബോര് ആയി
തുടങ്ങിയപ്പോള്‍ ഞാനും വായനയില്‍
മുഴുകാന്‍ ഒരു ശ്രമം
നടത്തി, എന്നേം അയാള്‍
വെറുതെ വിട്ടില്ല... ഹോ ...എങ്ങേനെയും ഒന്ന്
എറണാകുളം എത്തിയാല്‍ മതിയെന്നായി
ഞാന്‍...റബ്ബര്‍ തോട്ടവും കൃഷിഭൂമിയും,
പശു വളര്‍ത്തലും എല്ലാം ഉള്ള
ആള്, ഈ
പണി എടുക്കുന്നത് ആത്മ
സുഖതിനാണ്. ഇടയ്ക്കു പത്രം വിറ്റു
പോകതവരേം അയാള്‍ സഹായിക്കും,
വിറ്റു പോകാനുള്ള തന്ത്രങ്ങള്‍
അയാളുടെ നാവില്‍ തന്നെ
ഉണ്ട്...മൂന്ന് മരണം, മൂന്നു
രൂപ ...മുഉന്നു മന്ത്രി ..മൂന്നു
രൂപ... ഇങ്ങനെ അല്പം ചിരിച്ചും,
ചിന്തിച്ചും, ഞാന്‍
വളരെ പെട്ടെന്ന് എറണാകുളം എത്തി...
ഇങ്ങനെയും ആളുകളോ...എന്തായാലും
മൊത്തത്തില്‍ കൊള്ളം!!!
Monday, April 9, 2012
മൂന്നു വര്‍ഷമായി താമസ്സിച്ചു വരുന്ന വീട്ടില്‍ നിന്നും താമസം മാറി...ഏറെ നാളുകളായി മോളുടെ ആരോഗ്യ നില വഷളായി വരുന്നതാണ് പുതിയ ഇടത്തിലേക്ക് ചേക്കേറാന്‍ കാരണം...പഴയ സ്ഥലത്തില്‍ അടുത്ത വീട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു paint നിര്‍മാണം ആണ് അവളെ asthmatic ആകിയത്...7 മാസമായി നിരന്തരം അസ്തമ യുടെ മരുന്ന് കഴിച്ചു വന്നിരുന്നു അവള്, കാരണം എന്തെന്നു പെട്ടെന്ന് മാസന്നിലക്കാന് കഴിഞ്ഞില്ല ( അത് ഞങ്ങളുടെ തെറ്റ്...) കഴിഞ്ഞ മാസം അവള്‍ക്കു pneumonia പിടി പെട്ടതാണു വീടുമാരാനുള്ള തീരുമാനം തിടുക്കത്തില്‍ ആക്കിയത്.. .നിരവധി ആളുകള്‍ അവിടെ പലതരം രോഗത്തിന് അടിമകളാണ് എന്ന് പിന്നീട് മനസ്സിലായി. കാരണം ഈ പെയിന്റ് നിര്‍മാണ unit തന്നെ...residence അസോസിയേഷന് കണ്ണടച്ചു ...ഒരു petition കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരും കൂടെ നില്ക്കാന് തയ്യാറല്ല ... പ്രതികരിക്കാന്‍ ആരും മുന്നോട്ടു വന്നില്ല . ഒരു ഒറ്റയാള്‍ സമരം നടത്താനുള്ള മാനസികാവസ്ഥ ഇപ്പോള്‍ തോന്നുന്നില്ല...
ഇന്നലെ രാത്രി ആ വീട്ടില്‍ പോയി ...house owner , ചുമച്ചു നടക്കുന്നു...2 വയസ്സുള്ള മോള്‍ക്കും തീരെ വയ്യ...പെയിന്റ് മണമുള്ള തണുത്ത കാറ്റ്...മൂക്ക് പൊതി അവിടെ നിന്നും ഓടി ...പക്ഷെ മനസ്സില്‍ നിറയെ വേദന
ഇന്നലെ രാത്രി ആ വീട്ടില്‍ പോയി ...house owner , ചുമച്ചു നടക്കുന്നു...2 വയസ്സുള്ള മോള്‍ക്കും തീരെ വയ്യ...പെയിന്റ് മണമുള്ള തണുത്ത കാറ്റ്...മൂക്ക് പൊതി അവിടെ നിന്നും ഓടി ...പക്ഷെ മനസ്സില്‍ നിറയെ വേദന
Subscribe to:
Comments (Atom)