Thursday, April 26, 2012

ഇന്നലത്തെ മഴയില്‍ കുതിര്‍ന്ന  റോഡും , പിന്നെ വഴിയുടെ ഇരു കരകളിലും കൊയ്യാറായി നില്‍ക്കുന്ന നെല്‍ വയലുകളും മനസ്സ് കുളിര്പിച്ചു....വേനലിന്റെ ചൂട് ഭൂമിയിലേക്കിറങ്ങി വരാന്‍ ഒന്ന് മടിക്കുന്നുണ്ടാല്ലേ? ട്രെയിന്‍ സമയം കഴിഞ്ഞു പോയതിനാല്‍ ഇന്നത്തെ യാത്ര ബസ്സില്‍ ആകാം എന്ന് കരുതി...കുമരകം എറണാകുളം യാത്ര എന്നെ ഒട്ടും മടുപ്പിക്കില്ല..ഗ്രാമീണത ഏറെ മാറിയിട്ടുണ്ടെങ്കിലും രാവിലെ നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ചില കാഴ്ചകള്‍ മനസ്സിന് സന്തോഷം നല്‍കും....പുഴയം, വള്ളവും , വയലും, മീനും, കള്ളും, കള്ളുഷാപ്പും അങ്ങനെ കുമരകത്തിന്റെ സ്വന്തം കാഴ്ചകള്‍ ...കരിമീന്‍ മീന്‍ കച്ചവടം അത്ര പോര, മാര്‍ച്ച്‌ ഏപ്രില്‍ മാസം ആണ് കരിമീന്റെ കൊയ്ത്തു കാലം ...കാലം മാറിയില്ലേ...!! പക്ഷെ എന്റെ അച്ഛന്‍ തകൃതിയായി കരിമീന്‍ പിടിക്കാന്‍ പോകാറുണ്ട്...മീന്‍ കിട്ടിയാല്‍  സുഹൃത്തുക്കളെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വിളിക്കാന്‍ വളരെ ഉത്സാഹം ആണ്...വിദേശീയര്‍ എന്തുകൊണ്ടാണ് കുമരകം  ഇഷ്ടപ്പെടുന്നത് ആലോചിച്ചു... ഈ ഗ്രാമത്തിനു മാത്രമുള്ള ചില സവിശേഷതകള്‍  ആകാം.. റിസോര്‍ട്ട് സംസ്കാരം ഗ്രാമത്തിന്റെ മാറിനെ കീറി മുറിച്ചു നടക്കുന്നു...സീസണ്‍ മങ്ങിയിരിക്കുന്നു അതുകൊണ്ടാവാം ഹൌസ് ബോട്ടുകള്‍ പലതും തീരത്ത് കെട്ടിയിട്ടിരിക്കുന്നു..    ...വിദേശീയരെ മുന്‍ നിര്തി antique വസ്തുക്കള്‍ നിറത്തിന്റെ വശങ്ങള്‍ കൈയടക്കിയിരിക്കുന്നു... പക്ഷെ വിദേശീയര്‍ ആരും കണ്ണില്‍ പെട്ടില്ല...പഴയ വീടുകള്‍ പലതും പൊളിച്ചു മാറ്റുകയോ പൂമുഖം കോടി പിടിപിക്കുകയോ ചെയ്തിരിക്കുന്നു...ഗ്രാമത്തിന്റെ കച്ചവട സാധ്യതകള്‍ ഇവിടത്തെ ആളുകള്‍ മനസ്സിലക്കിയിരുക്കുന്നു... കുമരകവും അങ്ങനെ ആഗോള ഗ്രാമത്തിന്റെ ഭാഗമാകുന്നു...

No comments: