Thursday, April 19, 2012


 ഇന്ന് എന്റെ ട്രെയിന് യാത്രയില് യദ്രിശ്ചികമായി ഒരാളെ പരിചയപെട്ടു...പാറശാലക്കാരന് ആയ ഒരു പള്ളീലച്ചന് രാവിലെ ത്രിവനതപുറത്തു നിന്ന്  ട്രെയിനില് കയറി, .ളോഹ ഉപേക്ഷിച്ച്, കഷി അധ്വാനിക്കുന്ന വര്ഗ്ഗത്തിന്റെ പ്രതിനിധിയായി,രാഷ്ട്ര ദീപിക പത്രവും ലോട്ടറിയും വിറ്റു ദിവസം 1000  രൂപ സമ്പാദിക്കുന്നു ..തന് മഹാ അഹങ്ഗാരിയും ആരെയും വകവേക്കതവനും ആണെന്ന് സ്വയം പ്രഖ്യാപിച്ചു, ആകാശത്തിനു താഴെയുള്ള എന്തിനെ കുറിച്ചും ആധികാരികമായി സംസാരിച്ചു. .. താന് ആളില് കുറിയവന് ആനെകിലും മഹാ ശക്തന് ആണെന്നും, എന്തിനു സാക്ഷാല് " ശക്തന് "  തന്റെ classmate ആണെന്നും എല്ലാം ഇദ്ദേഹം പറഞ്ഞു ...തന്റെ കായ ബലത്തിന് കാരണം വീട്ടില് സുലഭമായി കൃഷിചെയ്യുന്ന നടന് പച്ചക്കറി തന്നെ ...വൈദ്യവും അറിയാം... അക്രമം കണ്ടാല് കൈയും കെട്ടി നോക്കി നില്കില്ല...ബിഷപ്പ് നെ വരെ വെല്ലു വിളിച്ചിട്ടുണ്ട്...അങ്ങനെ ഒരു നാളാണ് കുപ്പായം ഊരി എറിഞ്ഞത്...ചുറ്റുമുള്ള യാത്രക്കാരെ രസിപ്പിക്കാന് ശ്രമിക്കുന്നു, ചിലര് ഒപ്പം ചേര്ന്ന് സംസാരിച്ചു, സംഗതി വഷളാകും എന്ന് കരുതി ചിലര് പത്രങ്ങളില് തല പൂഴ്ത്തി, ചിലര് മൊബൈല് ഫോണില് കളിച്ചു....സംഗതി മനസിലാക്കിയ അയാള് അവരെ ഉന്നം വച്ച് താമസകള് പറയാന് തുടങ്ങി..ഇടയ്ക്കു ആസ്വദിച്ചു ഒന്ന് ചിരിചെന്കിലം അല്പം ബോര് ആയി തുടങ്ങിയപ്പോള് ഞാനും വായനയില്മുഴുകാന് ഒരു ശ്രമം നടത്തി, എന്നേം അയാള് വെറുതെ വിട്ടില്ല... ഹോ ...എങ്ങേനെയും ഒന്ന് എറണാകുളം എത്തിയാല് മതിയെന്നായി ഞാന്...റബ്ബര് തോട്ടവും കൃഷിഭൂമിയും, പശു വളര്ത്തലും എല്ലാം ഉള്ള ആള്, പണി എടുക്കുന്നത് ആത്മ സുഖതിനാണ്. ഇടയ്ക്കു പത്രം വിറ്റു പോകതവരേം അയാള് സഹായിക്കും, വിറ്റു പോകാനുള്ള തന്ത്രങ്ങള് അയാളുടെ നാവില് തന്നെ ഉണ്ട്...മൂന്ന് മരണം, മൂന്നു രൂപ ...മുഉന്നു മന്ത്രി ..മൂന്നു രൂപ... ഇങ്ങനെ അല്പം ചിരിച്ചും, ചിന്തിച്ചും, ഞാന് വളരെ പെട്ടെന്ന്  എറണാകുളം എത്തി...
 ഇങ്ങനെയും ആളുകളോ...എന്തായാലും മൊത്തത്തില് കൊള്ളം!!!

No comments: