Friday, March 22, 2013

நீங்கள் இலங்கை நாட்டை நாட்டை சேர்ந்தவரா ?



നീ ശ്രീലങ്കക്കാരി  ആണോ? 

കുറച്ചു കാലം തമിഴ് നാട്ടി ജീവിച്ച കാലത്ത് കുറെ ആളുകള് എന്നോട് ചോദിച്ചിട്ടുണ്ട് ...അല്ല അല്ല എന്ന് പറഞ്ഞു മടുത്തപ്പോ , പിന്നെ അതെ അതെ എന്ന് പറഞ്ഞിട്ടും ഉണ്ട്...എന്നെ കണ്ടാ ഒരു ശ്രീലങ്കാ ലുക്ക് ഉണ്ടോ എന്ന് ചില സുഹൃത്തുക്കളോട് ചോദിച്ചു , ഉണ്ട് എന്ന മറുപടി കിട്ടിയപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല , ശ്രീലങ്കാ തന്നെ എന്ന് ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്...ഇത് നടക്കുന്നത് തമിഴ് നാട്ടിലെ നാഗപട്ടണം ജില്ലയിൽ. സുനാമിക്ക് ശേഷം അവിടെ രണ്ടു വര്ഷത്തോളം പണി എടുക്കേണ്ടി വന്നിടുണ്ട്...അവിടെ വച്ചാണ് ഒരു ശ്രീലങ്കാ NGO യി(oFERR ) ജോലി നോക്കിയിരുന്ന സരോജയെ പരിചയപ്പെട്ടിരുന്നത് . അവരുടെ അച്ചന്റെ കുടുംബം കാസര്ഗോടുനിന്നു വര്ഷങ്ങള്ക്ക് മുപ് ശ്രീലങ്കയി ചേക്കേറി, വര്ഷങ്ങളായി അവിടെ ജീവിക്കുന്നവരാണ് . സരോജ , ശ്രീലങ്കാ അഭയാര്തികളുടെ ശക്തീകരണതിനായി പ്രവര്ത്തിക്കുന്ന ഒരു NGO യി ആയിരുന്നു ജോലി ചെയ്തിരുന്നത്. സുന്മയി അടിപ്പെട്ട് അംഗഭംഗം സംഭവിച്ചവക്ക് ആതുര ശുശ്രൂഷ നല്കുക എന്നതായിരുന്നു അവ പ്രധാനമായും ചെയ്തിരുന്നത്. സുനാമിയി ഒരു ബോട്ട് വന്നിടിച്ചു ഒരു കാലു മുറിഞ്ഞ്, ഒടിഞ്ഞു ആരും ശുശ്രൂഷിക്കാ ഇല്ലാതെ , മുറിവ് വ്രണമായി പഴുത്ത് പൊട്ടിയ അവസ്ഥയിലാണ് ചിന്നയ്യനെ ഞാ കാണുന്നത്.  നാഗപട്ടനത്  ഞാ ജോലി ചെയ്തിരുന്ന തരന്ഗംപാടി ഗ്രാമത്തിനു സമീപത്തുള്ള  ഗ്രാമത്തിലായിരുന്നു  സരോജയുടെ താമസം, ഒരു പക്ഷെ ഇയാളുടെ കാര്യതില് സരോജയുടെ സ്ഥാപനത്തിന് എന്തെങ്കിലും ചെയാ കഴിയും എന്ന് തോന്നിയിരുന്നു , എന്റെ ഓഫ്സി internship നു ഉണ്ടായിരുന്ന ഒരു സായ്പ്പും എന്റെ സഹായത്തിനുണ്ടായിരുന്നു. സുഖമില്ലാതെ കിടന്ന ചിന്നയ്യനെ അങ്ങനെ ഒരു ദിവസം  ആമ്ബുലന്സിന്റെ സഹായത്തോടെ ആശുപത്രിയി എത്തിച്ചു , പഴുത്ത് ദ്രവിച് ചലന ശേഷി ഇല്ലാതിരുന്ന കാലു മുറിച്ചു മാറ്റുക അല്ലാതെ മറ്റു നിവൃത്തി ഇല്ലായിരുന്നു , ആരും നോക്കാനില്ലാതെ ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ മുന്നില് വേദന തിന്നു പൊട്ടി ഒലിച്ചു കിടക്കുന്നതിനേക്കാ ഭേദം ആവും അവസ്ഥ ...അങ്ങനെ സരോജ ത്തിന്റെ സഹായം കുടുംബത്തിനു വല്യ സഹായമായി...ഇടയ്ക്കു വീടിന്റെ മുന്നിലൂടെ കടന്നു പോകുമ്പോ എല്ലാം അവിടെ ഒന്ന് കയറി നോക്കാറുണ്ടായിരുന്നുഅയാള് ഇപ്പോഴും ജീവിചിരുപ്പുണ്ടോ എന്ന് അറിയില്ല
സരോജയെ പിന്നെ ഞാ അധികം കണ്ടിട്ടില്ല ....വളരെ പതിഞ്ഞ ശബ്ദവും, മെലിഞ്ഞ ശരീരവും , വല്ലപ്പോഴും  മാത്രം ചിരിക്കുന്ന മുഖം , മിക്കവാറും ഗ്രാമത്തിലേക്കുള്ള വരവ്  നടന്നു മാത്രം, എല്ലാ മീറ്റിങ്ങിനും ഹാജരാകുവാനും,  വളരെ കൃത്യമായി കാര്യങ്ങ മനസ്സിലാക്കുവാനും, അന്യരെ സഹായിക്കാനും ഇപ്പോഴും അവ മുപി ഉണ്ടായിരുന്നു.  ...ക്യാമറയും തൂക്കി ഗ്രാമത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചുരുന്നു ഞാ അവരുടെ ഒരു പടം മാത്രം എടുതില്ല്ലാ....ഇപ്പോ , ശ്രീലങ്കയിലെ തമിഴ് വംസജര്ക്ക്  വേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളുടെ വാത്തക കേക്കുമ്പോ ഇടക്കെല്ലാം ഞാ സരോജയെ കുറിച്ച് ഓര്ക്കാറുണ്ട് ...  മുറിഞ്ഞു പോയ ഒരു സഹോദരിയെ എന്നെപോലെ
 

No comments: