Thursday, February 7, 2013

സെബിന്‍ എഴുതി ......ഓഹ്, വയ്യ. സൂര്യനെല്ലി അഭിമുഖങ്ങള്‍ കാണുകവയ്യ. ഇന്നലെ ജിമ്മി ജയിംസിന്റെ പോയിന്റ് ബ്ലാങ്ക്, ഇന്ന് എന്‍ പി ചന്ദ്രശേഖരന്റെ അന്യോന്യം... ആകെ തിക്കിമുട്ടുന്നു. ആ പിതാവിന്റെ ശബ്ദം കേള്‍ക്കെ ഇയ്യോബിന്റെ പുസ്തകത്തില്‍നിന്നൊരാള്‍ ജീവന്‍വച്ചുവരുമ്പോലെ... അന്യോന്യത്തില്‍, ആ പൊരുതിക്കയറിയ പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ സങ്കീര്‍ത്തനം എത്രമേല്‍ ദുഃഖഭരിതം. ഒച്ചയനക്കങ്ങളില്ലാത്ത കൊടുംസങ്കടത്തിന്റെ പേടിത്തണുപ്പില്‍ ഉറഞ്ഞുപോയ തൊണ്ടയ്ക്കായി ഞാന്‍ വാപൊളിക്കുന്നു. ലോകമേ, നിനക്കറിയുമോ അടിപ്പെടുന്നവരുടെ വേദന...


എന്റെ മറുപടി .... ശരിയാണ് സെബിന്‍...ആ കുട്ടി ഒരു വല്ലാത്ത വേദനയാണ് എനിക്കും ...ഒരിക്കലെ ഞാന്‍ ആ കുട്ടിയുടെ മുഖം കണ്ടിട്ടുല്ലോ...1997 .ചോദ്യം ചെയ്യലിന് വേണ്ടി കോട്ടയം ഈസ്റ്റ്‌ പോലീസെ സ്റ്റേഷന്‍ ല്‍ കൊട്നുവന്നതയിരുന്നു...എന്റെ അമ്മയും ആ പോലീസെ ടീം ല്‍ ഉണ്ടായിരുന്നു ...കറുത്ത തുണി കൊണ്ട് മുഖം മറച്ച, സ്വന്തം പേര് നഷ്ട പെട്ട ആ കുട്ടീടെ മുഖം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്...(ആ കുട്ടിയെ കണ്ടപ്പോള്‍ എന്റെ തല താണ് പോയിരുന്നു...)
ഒരു ഇര , പിന്നെയും ഇരയാകുന്നു...
അവളുടെ അടുതെക്കൊന്നു പോകാന്‍ ആഗ്രഹം ഉണ്ട് ...പക്ഷെ ധൈര്യം ഇല്ലെടോ ....മനസ് കൊണ്ട് അവള്‍ക്കൊപ്പം ഉണ്ട് ....oh..you made me cry!!!

No comments: