Wednesday, September 5, 2012

18 വര്‍ഷത്തെ വിദ്യാഭ്യാസ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയില്‍ ഇന്ന് തങ്ങി നില്‍കുന്ന ഒരു അധ്യാപകന്റെ മുഖം ഏതാണ് ? ഒരാള്‍ മാത്രം...ബാലവടിയിലെ കൌസല്യ ടീച്ചര്‍...എന്റെ അമ്മയുടെ വീട്ടിലെ അയല്‍വാസി കൂടിയായിരുന്നു ടീച്ചര്‍...ടീച്ചര്‍ക്ക് ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ഒരമ്മ ആയില്ല...പ്രായം ഏറെ ആയപ്പോള്‍ അവര്‍ ഒരു കുട്ടിയെ എടുത്തു വളര്‍ത്തി...ആ കുട്ടിയുടെ വിചാഹം ഒക്കെ കഴിഞ്ഞു അവള്‍ക്കും ഒരു കുട്ടിയായി...എന്റെ വിവാഹത്തിന് അധ്യാപക ലോകത്ത് നിന്ന് അവരെ മാത്രമേ ഞാന്‍ ക്ഷനിച്ചുള്ളൂ... ടീച്ചര്‍ എന്നതിനേക്കാള്‍ ഉപരി മറ്റാരൊക്കെയോ ആയിരുന്നൂ അവര്‍..അമ്മമ്മ കൈപിടിച്ച് ബാലവാടിയില്‍ കൊണ്ടുപോകുന്ന രംഗം ഇന്നും മനസ്സില്‍ ഉണ്ട്...ഒരിക്കല്‍ കൂടി അവിടെ പോയി ആ പഴയ ഒടിഞ്ഞു തൂങ്ങിയ ബെഞ്ചില്‍ ഒന്നിരുന്നാലോ? മുറ്റത്തു നില്‍കുന്ന വരിക്ക പ്ലാവില നിന്ന് വീഴുന്ന ഇല പെറുക്കി തൊപ്പി ഉണ്ടാക്കി കളിച്ചാലോ? ....
.ഇപ്പോഴും ചിരിക്കുന്ന മുഖവും , വാത്സല്യം തുളുമ്പുന്ന വാക്കുകളുമായി കൌസല്യ ടീച്ചര്‍ എവിടെയോ ഉണ്ടാകും അല്ലെ?

No comments: